ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര: ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലെന്ന് ഹൈക്കോടതി

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര:  ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: മു​ന്‍​ സീ​റ്റി​ല്‍ ‍ഓട്ടോ​റി​ക്ഷ​യു​ടെ ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഇ​ന്‍​ഷു​റ​ന്‍​സ് കമ്പനി ന​ല്‍​കി​യ ഹര്‍​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് എ ​ബ​ദ​റുദ്ദീന്റെ ഉ​ത്ത​ര​വ്.

ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന മോ​ട്ടോ​ര്‍ ആ​ക്സി​ഡ​ന്റ് ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

2008 ജ​നു​വ​രി 23നാണ് അ​പ​ക​ടം ഉണ്ടായത്. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി ബൈ​ജു​മോ​ന്‍ ഗു​ഡ്സ് ഓ​ട്ടോ​യി​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോകുമ്പോള്‍​​ ഭീ​മ​ ഒ​പ്പം​ ക​യ​റി​യിരുന്നു. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ല്‍​കി​യ ഹ​ര്‍ജിയില്‍ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി.

ഡ്രൈ​വ​റു​ടെ സീ​റ്റി​ല്‍ ഇ​രു​ന്ന്​ യാ​ത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന കമ്പനിയു​ടെ വാ​ദം ഹൈക്കോടതി അം​ഗീകരിച്ചു. ഓട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈ​ജു​ മോ​നാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​തയെന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.