യൂറോപ്പില്‍ ഭീതി വിതച്ച് വീണ്ടും കോവിഡ് വ്യാപനം; നെതര്‍ലന്‍ഡ്സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

 യൂറോപ്പില്‍ ഭീതി വിതച്ച് വീണ്ടും കോവിഡ് വ്യാപനം; നെതര്‍ലന്‍ഡ്സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ആംസ്റ്റര്‍ഡാം: യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപനം. നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍.

രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സീന്‍ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡ്‌സില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതി ദിന നിരക്ക്.

കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്-നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. നിലവില്‍, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.