മോസ്‌കോ: യൂറോപ്പില്‍ റഷ്യന്‍ ചേരിക്കെതിരെ നാറ്റോയുടെ കരുനീക്കം ശക്തം. റഷ്യയും ബെലാറസും പോളണ്ട് അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയതോടെ സംഘര്‍ഷം മുറുകുകയാണ്. പോളണ്ടിനെ സംരക്ഷിക്കാന്‍ ബ്രിട്ടനും മറ്റ് നാറ്റോ രാജ്യങ്ങളും സൈന്യത്തെ അയച്ചുതുടങ്ങി.
പോളണ്ടുമായുള്ള 32 കിലോമീറ്റര്‍ അതിര്‍ത്തിയിലാണു റഷ്യയും ബെലാറസും സൈന്യത്തെ വിന്യസിച്ചത്. അഭയാര്‍ഥികളെന്ന പേരില്‍ റഷ്യയുടെ പിന്തുണയോടെ ജനത്തെ തള്ളിവിട്ട് ബെലാറസ് തങ്ങള്‍ക്കെതിരേ ഭീകര നയം നടപ്പാക്കുന്നുവെന്നാണു പോളണ്ടിന്റെ ആരോപണം. ഇതിനിടെ യുക്രൈനില്‍ റഷ്യ അധിനിവേശത്തിനു ശ്രമിക്കുമെന്നു സഖ്യകക്ഷികള്‍ക്ക് യു.എസ്. മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതും മേഖലയിലെ സംഘര്‍ഷത്തിനു മൂര്‍ച്ഛ കൂട്ടി.
ബെലാറസ് അതിര്‍ത്തി കടന്നെത്തിയവര്‍ പോളണ്ടിന്റെ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഇവരെ തടയാന്‍ 15,000 സൈനികരെ വിന്യസിച്ചതായി പോളണ്ട് അറിയിച്ചു.അഭയാര്‍ത്ഥികളെ സായുധരാക്കുന്നത് ബെലാറസ് ആണെനും പോളണ്ട് ആരോപിച്ചിരുന്നു.എന്നാല്‍, യുക്രൈനില്‍ നിന്നാണ് അവര്‍ക്ക് ആയുധം കിട്ടിയതെന്ന് ബെലാറസിലെ ഏകാധിപതി അലക്സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു .അതേസമയം, അതിര്‍ത്തി പ്രദേശങ്ങളിലെ അതിശൈത്യത്തില്‍ വിറയ്ക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് തീ കായാന്‍ ഉണങ്ങിയ വിറക് എത്തിച്ചുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടെ, അതിര്‍ത്തിയില്‍ യുക്രൈന്‍ പ്രകോപനം നടത്തുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. റഷ്യന്‍ അതിര്‍ത്തിയില്‍ നാറ്റോ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് ഗൗരവത്തോടെയാണു കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ സൈനിക വിന്യാസം ഉപഗ്രഹചിത്രങ്ങളിലൂടെ വ്യക്തമായതായി യു.എസ്. അറിയിച്ചു. റഷ്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യുക്രൈന്‍ വിമത പ്രസ്ഥാനങ്ങളും ശക്തമാണ്. റഷ്യന്‍ ആക്രമണം നേരിടാന്‍ 8,500 സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചതായി യുക്രൈന്‍ അറിയിച്ചു. 2014 ല്‍ യുക്രൈനില്‍നിന്നു ക്രിമിയ പിടിച്ചെടുത്തപോലുള്ള നീക്കം റഷ്യയുടെ ഭാഗത്തുനിന്നു നാറ്റോ പ്രതീക്ഷിക്കുന്നു.
ബെലാറസിലെ ഏകാധിപതി അലക്സാണ്ടര്‍ ലുകാഷെങ്കോയ്ക്കെതിരായ ആഭ്യന്തര കലാപമാണു മേഖലയില്‍ സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇതേത്തുടര്‍ന്നാണ് വന്‍ അഭയാര്‍ഥി പ്രവാഹം പോളണ്ടിലേക്കുണ്ടായത്. അഭയാര്‍ഥികളെന്ന പേരില്‍ സായുധ സംഘത്തെ അതിര്‍ത്തി കടത്തിവിടുന്നെന്നാണു പോളണ്ടിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.