ഇടുക്കി: സംസ്ഥാനത്ത് ശക്തമായ പെയ്ത മഴയെ തുടർന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്താല്‍ അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുകയാണ്.
ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്.
ഇന്നലെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നനമ്പർ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നിട്ടും ജലനിരപ്പില്‍ കുറവ് വന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 140.30 അടിയാണ് ജലനിരപ്പ്. 141 അടി എത്തിയാല്‍ അണക്കെട്ട് തുറന്നേക്കും. ഇന്നലെ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പ, അച്ചന്‍കോവില്‍ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.