ചൊവ്വയിലെ മനുഷ്യവാസം : യുഎഇ പ്രതീക്ഷിച്ചതിലും നേരത്തെ നേട്ടം കൈവരിച്ചേക്കുമെന്ന് നാസ

ചൊവ്വയിലെ മനുഷ്യവാസം : യുഎഇ പ്രതീക്ഷിച്ചതിലും നേരത്തെ നേട്ടം കൈവരിച്ചേക്കുമെന്ന് നാസ

അബുദബി: ചൊവ്വയിലെ മനുഷ്യവാസമെന്ന സ്വപ്നം യുഎഇ പ്രതീക്ഷിച്ചതിലും നേരത്തെ കൈവരിച്ചേക്കാമെന്ന് നാസ. 2117 ല്‍ ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കണമെന്നുളളതാണ് യുഎഇയുടെ ലക്ഷ്യം. അതിന് അനുസൃതമായുളള നടപടികളാണ് പുരോഗമിക്കുന്നത്. പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പോപുലേഷന്‍ ലാബറട്ടറി ചീഫ് എഞ്ചിനീയർ ഡോ മുഹമ്മദ് ആബിദാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ചൊവ്വപോലുളള ഒരു ഗ്രഹത്തില്‍ മനുഷ്യവാസമെന്നുളളത് അത്ര എളുപ്പത്തില്‍ നടക്കുന്നതല്ല. അതിനായുളള സജ്ജീകരണങ്ങളെല്ലാം പടിപടിയായി മാത്രമാണ് നടത്താന്‍ സാധിക്കുക. ചൊവ്വിയിലെ സാഹചര്യങ്ങള്‍ ജീവനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ സ്വപ്നം ലക്ഷ്യംകാണും. ഒരു പക്ഷെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അദ്ദേഹം വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.