ന്യൂഡല്‍ഹി: ധനസമ്പത്തില്‍ റിലയന്‍സ് ഗ്രൂപ്പ് സാരഥി മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി.
ഒരു വര്‍ഷത്തിനിടെ 14.3 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനേ മുകേഷ് അംബാനിക്ക് കഴിഞ്ഞുള്ളൂ. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്പത്ത് 4.91 ബില്യണ്‍ ഡോളറായിരുന്നു. എന്നാലിപ്പോള്‍ 83.89 ബില്യണ്‍ ഡോളറായി. ഒന്നര വര്‍ഷത്തിനിടെ സമ്പത്തില്‍ 250 ശതമാനം വര്‍ദ്ധനവ്. ഇതോടെയാണ് അംബാനി പിന്നിലായത്.
അദാനി ഗ്രൂപ്പിന് കീഴില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് ലോജിസ്റ്റിക്സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കി ആരംഭിച്ച കൊച്ചുവ്യവസായത്തില്‍ നിന്നാണ് ലോകം കണ്ട ഏറ്റവും മികച്ച വ്യവസായികളില്‍ ഒരാളും ശതകോടീശ്വരനുമായി അദാനി മാറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.