ഷാർജ: പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അല്‍ ഹിറ ബീച്ച് പദ്ധതിയുടെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായി. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) യുടെ മേല്‍നോട്ടത്തിലാണ് ഷാർജയില്‍ 87 മില്യൺ ദിർഹം ചെലവ് വരുന്ന അൽ ഹിറ ബീച്ച് പദ്ധതിയ നടപ്പില്‍ വരുത്തുന്നത്.
അറബിക്കടലിന് അഭിമുഖമായി 3.5 കിലോമീറ്റർ നീളത്തിലുളളതാണ് അല്‍ ഹിറ ബീച്ച് ഷുറൂഖിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബീച്ച് വികസന പദ്ധതിയാണിത്. കഫേകളും റസ്റ്ററന്റുകളുമെല്ലാം ഉള്‍പ്പെടുന്ന പൂർണമായും വിനോദസഞ്ചാരം ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പദ്ധതി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.