വാഷിങ്ടണ്‍: പുതിയ താരിഫിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തുകള്‍ 12 രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് നേരിട്ട് ഒപ്പുവച്ച കത്തുകളാണ് രാജ്യങ്ങളിലേക്കയച്ചത്. കത്തുകള്‍ ലഭിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തിങ്കളാഴ്ച മാത്രമേ വെളിപ്പെടുത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വീകരിക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക എന്നതാണ് കത്തിന്റെ ഉള്ളടക്കമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'താരിഫുമായി ബന്ധപ്പെട്ട് ഞാന്‍ ചില കത്തുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അത് തിങ്കളാഴ്ച 12 രാജ്യങ്ങള്‍ക്ക് ലഭിക്കും. കത്ത് ലഭിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം വ്യത്യസ്ത തരത്തിലുള്ള താരിഫുകളാകും കയറ്റുമതിക്ക് ലഭിക്കുക. കത്തുകള്‍ ലഭിക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ തിങ്കളാഴ്ച മാത്രമേ വെളിപ്പെടുത്തു.'-അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ന്യൂജേഴ്സിയിലേക്ക് പുറപ്പെടും മുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ താരിഫ് നയം ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരും. ഏപ്രിലില്‍ കൊണ്ടു വന്ന 10 ശതമാനം അടിസ്ഥാന താരിഫ് നയത്തിന് പുറമെയാണ് പുതിയ നയം. പുതിയ താരിഫ് നയമം അനുസരിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധങ്ങള്‍ക്ക് ചില രാജ്യങ്ങള്‍ 70 ശതമാനം വരെ അധിക തീരുവ നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പഴയ താരിഫ് നയം ജൂലൈ ഒന്‍പത്‌വരെ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. താരിഫ് നയത്തില്‍ യു.കെ, വിയറ്റ്‌നാം എന്നി രാജ്യങ്ങളുമായി അമേരിക്ക വ്യപാര കരാറുകള്‍ അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം, താരിഫ് നയത്തില്‍ ചര്‍ച്ചക്കായി അമേരിക്കയിലേക്ക് പോയ രാജേഷ് അഗര്‍വാളിന്റെ സംഘം യു.എസ് ഉദ്യോഗസ്ഥരുമായി അന്തിമ കരാറിലെത്താതെ വാഷിങ്ടണില്‍ നിന്നും മടങ്ങി. യു.എസ് സമ്മര്‍ദ്ദം ചെലുത്തുന്ന കാര്‍ഷിക, പാല്‍ ഉല്‍പന്നങ്ങളുടെ വ്യാപാരം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചക്കയാണ് ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പോയത്.
എന്നിരുന്നാലും ജൂലൈ ഒന്‍പതിന് അവസാനിക്കുന്ന പഴയ തീരുവ നയത്തിന് മുമ്പ് ഇരു രാജ്യങ്ങളും ഒരു ഉപായകക്ഷി കരാറില്‍ എത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ട് വരെ അമേരിക്കയുമായി വ്യാപാര തീരുവയില്‍ ചര്‍ച്ച നടത്താനായി മറ്റൊരു ടീം വാഷിങ്ടണില്‍ തുടരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.