യുഎഇ: ജൂലൈ മാസം ദുബായിലെ പ്രവാസികളെ കാത്തിരിക്കുന്നത് സുപ്രധാന മാറ്റം. പ്രവാസികൾക്ക് ആകർഷകമായ ശമ്പള പാക്കേജുകളോടുകൂടിയ നിരവധി തൊഴിലവസരങ്ങൾ സർക്കാർ വാഗ്ദാനം ചെയ്തു. പ്രതിമാസം 50,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന തസ്തികകൾ ഉൾപ്പെടെ, ആരോഗ്യ പരിചരണം, ഐ.ടി, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിയമനങ്ങൾ നടക്കുന്നുണ്ട്.
സ്വകാര്യ മേഖലയിൽ നിയമനങ്ങൾ മന്ദഗതിയിലായിട്ടും, സർക്കാർ മേഖലയിൽ വേനൽക്കാലത്തും നിയമനങ്ങൾ സജീവമാണ്. അന്താരാഷ്ട്ര അപേക്ഷകരെ സ്വാഗതം ചെയ്യുന്ന സർക്കാർ, ജോലിയുമായി ബന്ധപ്പെട്ട വീസ, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക അവധികൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് dubaicareers.ae പോർട്ടൽ വഴി കൂടുതൽ വിവരങ്ങൾ കണ്ടെത്താനും അപേക്ഷിക്കാനും സാധിക്കും.
പൗരത്വം ഇല്ലാത്ത വിദേശികളെയും പരിഗണിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര അപേക്ഷകരെ സ്വാഗതം ചെയ്യുന്ന നയമാണ് ദുബായ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.