കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മംഗലാപുരം-ഷൊര്‍ണൂര്‍ നാലുവരി പാതയാക്കാന്‍ നീക്കം

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മംഗലാപുരം-ഷൊര്‍ണൂര്‍ നാലുവരി പാതയാക്കാന്‍ നീക്കം

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കാനും നീക്കം. റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

മംഗലാപുരം-കാസര്‍കോട്-ഷൊര്‍ണ്ണൂര്‍ റൂട്ട് നാല് വരി പാതയാക്കാനും നീക്കമുണ്ട്. നേരത്തെ പ്രഖ്യാപിച്ച അങ്കമാലി-ശബരിമല പാതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്ന് വരിയാക്കും. വന്ദേഭാരത് ട്രെയിനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍വീസ് നടത്തുമെന്നും അദേഹം വ്യക്തമാക്കി.

കേരളത്തിലെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തിന് അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.