അനുദിന വിശുദ്ധര്‍ - നവംബര്‍ 26
ജെനോവാ ഉള്‍ക്കടലിനു സമീപം പോര്‍ട്ടുമോറിസ് എന്ന സ്ഥലത്ത് ഡൊമനികോ കാസനോവ-അന്ന മരിയ ബെന്‍സ ദമ്പതികളുടെ മകനായി 1676 ഡിസംബര്‍ 20 നാണ് ലിയോണാര്‍ഡിന്റെ ജനനം. ഒരു കപ്പലിലെ കപ്പിത്താനായിരുന്നു കാസനോവ. റോമില്‍ തന്റെ അമ്മാവനായ അഗസ്റ്റിനോടൊപ്പം താമസിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലിയോണാര്‍ഡ് പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്ന് വൈദിക പട്ടം സ്വീകരിച്ചു.
പൗരോഹിത്യ സ്വീകരണത്തിന് ശേഷം ക്ഷയരോഗം ബാധിച്ച അദ്ദേഹം വിശ്രമ ജീവിതത്തിനായി തന്റെ ജന്മ നാട്ടിലേക്ക് മടങ്ങി. രോഗം മാറി ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്റെ ജീവിത കാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനുമായി സമര്‍പ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
വൈകാതെ രോഗ സൗഖ്യം നേടിയ അദ്ദേഹം പിന്നീട് മധ്യ ഇറ്റലിയിലും ദക്ഷിണ ഇറ്റലിയിലും 44 വര്‍ഷക്കാലം സുവിശേഷ പ്രഘോഷണം നടത്തി. വഴിക്കവലകളില്‍ നിന്ന് ആയിരങ്ങളോട് സുവിശേഷം പങ്കുവച്ചു.
തന്റെ ദൗത്യങ്ങളില്‍ കുമ്പസാരിപ്പിക്കുന്നതിന്് മാത്രമായി ആഴ്ചകളോളം വിശുദ്ധന്‍ ചെലവഴിച്ചിരുന്നു. തങ്ങളുടെ ദൗത്യത്തിന്റെ ശരിയായതും ഏറ്റവും നല്ലതുമായ ഫലങ്ങള്‍ ആ ദിവസങ്ങളിലാണ് ശേഖരിക്കുവാന്‍ കഴിഞ്ഞതെന്ന് ഇതേപ്പറ്റി ലിയോണാര്‍ഡ് പറയുമായിരുന്നു.
'പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ സുവിശേഷകന്‍' എന്ന് വിശുദ്ധ അല്‍ഫോണ്‍സസ് ലിഗോരിയാല്‍ വിളിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ലിയോണാര്‍ഡ് ചൈനയില്‍ സുവിശേഷ പ്രഘോഷണത്തിനായി പോയ ഒരാളാണ്.
തന്റെ സുവിശേഷ വേലകള്‍ മൂലമുണ്ടായ മതാവേശം തുടര്‍ന്ന് കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുന്‍പ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു. യേശുവിന്റെ പരിശുദ്ധ നാമത്തില്‍ വളരെയേറെ സുവിശേഷ പ്രഘോഷങ്ങളും നടത്തിയിരുന്നു.
ഏകാന്തമായി പ്രാര്‍ത്ഥിക്കുവാന്‍ സമയം ആവശ്യമാണെന്ന് മനസിലാക്കിയതു മുതല്‍ അദ്ദേഹം റിറ്റിറോസ് ധ്യാന വസതികള്‍ ഉപയോഗിക്കുന്നത് പതിവാക്കി മാറ്റി. ഇറ്റലി ഉടനീളം ഇത്തരം ധ്യാനവസതികള്‍ പണികഴിപ്പിക്കുന്നതിന് ലിയോണാര്‍ഡ് നേതൃത്വം നല്‍കി.
1751 നവംബര്‍ 26 ന് കര്‍ത്താവില്‍ നിദ്രപ്രാപിച്ച അദ്ദേഹത്തെ 1867 ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. 1923 ല്‍ വിശുദ്ധ ലിയോണാര്‍ഡിനെ ഇടവക സുവിശേഷ പ്രഘോഷകരുടെ മധ്യസ്ഥ വിശുദ്ധനായി തീരുമാനിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. റീംസിലെ ബസോളൂസ്
2. കോണ്‍സ്റ്റാന്‍സിലെ കോണ്‍റാഡ്
3. ഔട്ടൂണ്‍ ബിഷപ്പായിരുന്ന അമാത്തോര്‍
4. വെസെക്‌സ് രാജകുമാരനായ എജെല്‍വയിന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.