ഒമിക്രോണ്‍ കണ്ടെത്തുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടു; കണ്ടെത്തിയ തങ്ങളെ വില്ലന്‍മാരാക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക

ഒമിക്രോണ്‍ കണ്ടെത്തുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടു; കണ്ടെത്തിയ തങ്ങളെ വില്ലന്‍മാരാക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബര്‍ഗ്: ഒമിക്രോണ്‍ കണ്ടെത്തുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടുവെന്ന് ദക്ഷിണാഫ്രിക്ക. കോവിഡ് വകഭേദം കണ്ടെത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു ഞങ്ങള്‍ വിജയിച്ചു. ഇപ്പോള്‍ ഞങ്ങളെ വില്ലന്‍മാരാക്കുകയാണോയെന്ന് ദക്ഷിണാഫ്രിക്ക മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആഞ്ജലീഖ് കുറ്റ്‌സി. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 18 രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദവുമായല്ല ബീറ്റ വകഭേദവുമായാണ് പുതിയ വൈറസിന് സാമ്യമുള്ളത്. അതിനാലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യം തിരിച്ചറിയാതെ പോയത്. ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡ്‌സിലുമുള്ള വൈറസ് ബാധിതരുടെ എണ്ണക്കൂടുതല്‍ സൂചിപ്പിക്കുന്നത് അവിടെ നേരത്തേ തന്നെ വകഭേദം ഉണ്ടായി എന്നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ വകഭേദം കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ ജാഗ്രത അതു കണ്ടെത്തിയെന്നും കുറ്റ്‌സി വ്യക്തമാക്കി.

പുതിയ വകഭേദം കടുത്തതല്ല. ഒന്നോ രണ്ടോ ദിവസം പേശിവേദനയും ക്ഷീണവും ചെറിയ ചുമയും അനുഭവപ്പെടും. മണവും രുചിയും നഷ്ടപ്പെടില്ല. വൈറസ് ബാധിതരെ വീടുകളിലാണ് ചികിത്സിക്കുന്നത്. ഇത്രയും ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.