ന്യൂഡല്‍ഹി: റഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കായി ദീര്‍ഘദൂര മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. വ്യോമാക്രമണ ശേഷി വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ വ്യോമ സേനയുടെ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
നിലവില്‍ 200 കിലോ മീറ്റര്‍ ദൂര പരിധിയുള്ള യൂറോപ്യന്‍ ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ സാധിക്കുന്ന യുദ്ധ വിമാനമാണ് റഫേല്‍. യൂറോപ്യന്‍ കമ്പനിയായ എംബിഡിഎ നിര്‍മിച്ച ഈ ദീര്‍ഘദൂര മിസൈലുകള്‍ വാങ്ങുന്നതിനായി 1500 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കുന്നത്.
ഫ്രാന്‍സില്‍ നിന്ന് 2016 ല്‍ വാങ്ങിയ 36 റഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ചിനൊപ്പം ദീര്‍ഘദൂര മിസൈലുകളും ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു. അടുത്ത വര്‍ഷങ്ങളിലായി 26 റഫേലുകള്‍ കൂടി ഇന്ത്യയില്‍ എത്തും.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ റഫേല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചത് ദീര്‍ഘദൂര മിസൈലുകളായിരുന്നു.
ഇതിന് പിന്നാലെ പാകിസ്ഥാന്‍ ചൈനയില്‍ നിന്നുള്ള എയര്‍-ടു-എയര്‍, സര്‍ഫസ്-ടു-സര്‍ഫസ് ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ സൈനിക ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ദീര്‍ഘദൂര മിസൈലുകള്‍ വാങ്ങാനൊരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.