കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തുകാര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കി കുവൈറ്റ്. ഇതിനായി പുതിയ മയക്കുമരുന്ന് വിരുദ്ധ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി.
വധ ശിക്ഷയും പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അല്‍ അഹമ്മദ് അസബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയമം പാസാക്കിയത്.
ലഹരി മരുന്നിന്റെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനായി രണ്ട് നിയമങ്ങള്‍ രാജ്യത്ത് നിലനിന്നിരുന്നു. ഇവ ലയിപ്പിച്ചാണ് പുതിയ നിയമ നിര്‍മാണം നടത്തിയത്. ഇതിലൂടെ കള്ളക്കടത്തുകാര്‍, വിതരണക്കാര്‍, ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് കനത്ത പിഴക്കൊപ്പം വധ ശിക്ഷ വരെ ലഭിക്കാവുന്ന തരത്തിലാണ് പുതിയ നിയമം.
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തെ മയക്കുമരുന്ന് ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭ അറിയിച്ചു.
കരട് നിയമം അന്തിമ അംഗീകാരത്തിനായി അമീര്‍ ഷെയ്ഖ്് മിശ്അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹിന് സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചാല്‍ നിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.