അമീബിക് മസ്തിഷ്‌ക ജ്വരം: വിദഗ്ധ സംഘം കോഴിക്കോട് ജില്ലിയില്‍ പഠനം തുടങ്ങി

അമീബിക് മസ്തിഷ്‌ക ജ്വരം: വിദഗ്ധ സംഘം കോഴിക്കോട് ജില്ലിയില്‍ പഠനം തുടങ്ങി

കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങള്‍ അറിയാന്‍ വിദഗ്ധ സംഘം കോഴിക്കോട് ജില്ലിയില്‍ ഫീല്‍ഡ് തല പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായാണ് പഠനം നടത്തുന്നത്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ റിപ്പോര്‍ട്ട് ചെയ്ത 15 കേസുകളാണ് പഠന വിധേയമാക്കുന്നത്. പഠന സംഘം ഓമശേരി, അന്നശേരി, വെള്ളിപ്പറമ്പ് എന്നിവിടങ്ങളിലെ രോഗികളുടെ വീടും പരിസരവും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഫീല്‍ഡുതല പഠനം.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആഗോള തലത്തില്‍ 99 ശതമാനം മരണ നിരക്കുള്ള ഈ രോഗത്തിന് കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.