കുവൈറ്റ് സിറ്റി: വിദേശത്ത് ജോലി ചെയ്യുമ്പോഴും നമ്മുടെ നാട് വളരണമെന്ന ആഗ്രഹത്താല്‍ കഴിയുന്നവരാണ് പ്രവാസി മലയാളികളെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി നിങ്ങള്‍ ചെലവാക്കുന്ന തുകയ്ക്ക് മൂല്യം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ചങ്ങനാശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു.
ചങ്ങനാശേരി അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ ഒന്‍പതാം വാര്‍ഷികാഘോഷം 'ശംഖ്‌നാദം 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
അബ്ബാസിയ ആസ്പെയര്‍ സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ പി. ആന്റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് റാവുത്തര്‍ സ്വാഗതം പറഞ്ഞു.

കോട്ടയം പാര്‍ലമെന്റ് അംഗം ഫ്രാന്‍സിസ് ജോര്‍ജ് ആശംസ അര്‍പ്പിച്ചു. കുവൈറ്റ് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ മുന്‍ സെക്രട്ടറിയും കണ്‍സള്‍ട്ടന്റുമായ മുഹമ്മദ് അല്‍ അറാദ, കെ.ടി.യു.എഫ് മെമ്പര്‍ ഷെരീദ അല്‍ ഖബന്ധി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ പി. അലക്സ്, മെഡെക്സ് ക്ലിനിക് സി.ഇ.ഒ ഷറഫുദ്ദീന്‍ കണ്ണോത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റണി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ജോജോ ജോയ് കൃതജ്ഞത രേഖപ്പെടുത്തി.
ചടങ്ങില്‍ എം.എം.എയുടെ ഛായാചിത്രം നിവ്യ കെ. ജോസഫ് നല്‍കി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിച്ചു.

ഡ്രീംസ് ക്യാച്ചേഴ്‌സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) വനിതാ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടത്തിയ നൃത്തം, എയ്ഞ്ചല്‍ ട്രീസ അനില്‍, അനോഹ മരിയ സന്തോഷ് എന്നി വിദ്യാര്‍ത്ഥിനികളുടെ നൃത്തം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

രഞ്ജിത്ത് പൂവേലില്‍, ജോര്‍ജ് തോമസ്, അജോ വെട്ടിത്താനം, പി.ബി ബോബി, മനോജ് അലക്സാണ്ടര്‍, സാബു തോമസ്, ഷാജി മക്കൊള്ളി, ബിജോയ് പുരുഷോത്തമന്‍, റോയ് തോമസ്, സുനില്‍ കുമാര്‍, ജസ്റ്റിന്‍ ഇല്ലംപള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.