കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്നു മുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങും

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്നു മുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങും

ചെന്നൈ: കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. തമിഴിനാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തമിഴ്നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്.

ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്കു തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. അതേസമയം തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 15വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.