തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ക്കെതിരെ ആര്‍ബിഐ പുറത്തിറക്കിയ പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്. ആര്‍ബിഐ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും സഹകരണ വകുപ്പ് വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരണ്ടിയില്‍ സഹകരണ സംഘങ്ങളില്ലെന്നും സഹകരണ സംഘം നിക്ഷേപത്തിന് ഗ്യാരണ്ടിക്കായി കേരളത്തില്‍ നിയമമുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. സഹകരണ സംഘം രജിസ്ട്രാര്‍ പിബി നൂഹ് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ക്ക് ഇക്കാര്യം കാണിച്ച് വിശദമായ കത്ത് നല്‍കി.
സഹകരണ സംഘങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് പത്രപരസ്യം പുറത്തിറക്കിയത്. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്ന് ആര്‍ബിഐ പറയുന്നു. സംഘാംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നിയമ പരിരക്ഷ ഇല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം 2020 മുഖേന, 1949 ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതുപ്രകാരം 1949 ലെ വകുപ്പുകള്‍ അനുസരിച്ചോ അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴിച്ചുള്ള സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.