യുഎഇയുടെ പതാകദിനം ഇന്ന്

യുഎഇയുടെ പതാകദിനം ഇന്ന്

പതാക ദിനത്തോട് അനുബന്ധിച്ച് വിവിധ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലുമെല്ലാം ചൊവ്വാഴ്ച ദേശീയ പതാക ഉയർത്തും. രാവിലെ 11 മണിക്ക് ദേശീയ പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. യുഎഇയുടെ പ്രസിഡന്‍റായി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ സ്ഥാനമേറ്റെടുത്തതിന്‍റെ ആദര സൂചകമായാണ് എല്ലാവ‍ർഷവും നവംബർ മൂന്ന് പതാക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കർശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ പതാക ഉയർത്തല്‍ ചടങ്ങ്. സ്കൂളുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ചടങ്ങ് ഇത്തവണയുണ്ടാകില്ല. ചടങ്ങില്‍ പരമാവധി 20 ആളുകള്‍ മാത്രമെ പങ്കെടുക്കാന്‍ പാടുളളൂ. പങ്കെടുക്കുന്നവരുടെയെല്ലാം 96 മണിക്കൂറിന് മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നതുള്‍പ്പടെയുളള നിർദ്ദേശങ്ങളും നേരത്തെ നല്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.