'ചീസ് ബര്‍ഗര്‍ പോലെ' അപൂര്‍വ മീനിന്റെ ചിത്രം പങ്കുവച്ച് മത്സ്യത്തൊഴിലാളി

 'ചീസ് ബര്‍ഗര്‍ പോലെ' അപൂര്‍വ മീനിന്റെ ചിത്രം പങ്കുവച്ച് മത്സ്യത്തൊഴിലാളി

കണ്ടാല്‍ പല്ലുള്ളൊരു ചീസ് ബര്‍ഗര്‍. അപൂര്‍വ മത്സ്യത്തെ കണ്ടെത്തിയ സന്തോഷത്തിലാണ് റഷ്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി. ഇയാള്‍ ഒരു വാണിജ്യ മത്സ്യബന്ധന ബോട്ടില്‍ ജോലി ചെയ്യുമ്പോഴാണ് വിചിത്രമായ മത്സ്യത്തെ കണ്ടത്.

നോര്‍വീജിയന്‍, ബാരന്റ്‌സ് കടല്‍ത്തീരങ്ങളില്‍ താന്‍ സാധാരണയായി കോഡ്, ഹാഡോക്ക്, അയല എന്നിവയാണ് പിടിക്കുന്നതെന്ന് മര്‍മന്‍സ്‌കില്‍ നിന്നുള്ള 39കാരന്‍ പറയുന്നു. അതില്‍ കൂടുതല്‍ വിചിത്രവും അപ്രതീക്ഷിതവുമായ സമുദ്രജീവികളെ ഇടയ്ക്കിടെ കാണാറുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ കിട്ടിയത് വളരെ വിചിത്രവും കൗതുകകരവുമാണെന്ന് അദ്ദേഹം പറയുന്നു.

സമുദ്രത്തിനടിയില്‍ നിന്നും ഈ വിചിത്രമായ മത്സ്യത്തെ കണ്ടെത്തിയതോടെ മത്സ്യത്തൊഴിലാളി അതിന്റെ ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിനൊപ്പം നിരവധി സംശയങ്ങള്‍ കൂടി അദ്ദേഹം അടിക്കുറിപ്പായി നല്‍കി.

ഇത് പല്ലുള്ള ഒരു ചീസ്ബര്‍ഗറാണോ? അതോ ഏതെങ്കിലും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്നുമുള്ള ചിക്കന്‍ സാന്‍ഡ്‌വിച്ചാണോ? അതോ മക്ഡൊണാള്‍ഡിന്റെ പുതിയ മക്റിബ് സാന്‍ഡ്വിച്ച് എന്ന് നിരവധി ചോദ്യങ്ങള്‍ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.