ജയ്പൂര്‍: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമേ രാജസ്ഥാനിലും കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.
ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 21ആയി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ കുടുംബത്തിനും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് അഞ്ചു പേര്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.
നേരത്തെ മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നുമാണ് എത്തിയത്. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയില്‍ ആദ്യമായി ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
ഡല്‍ഹിയില്‍ ഒരാള്‍ക്കാണ് രോഗം കണ്ടെത്തിയത്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 37കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ ജാംനഗറിലേക്ക് മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുപേരിലാണ് രോഗബാധ കണ്ടെത്തിയത്. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.