ഇന്ത്യയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നോ, വിവിധ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ യാത്രാ നിയന്ത്രണങ്ങളറിയാം

ഇന്ത്യയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നോ, വിവിധ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ യാത്രാ നിയന്ത്രണങ്ങളറിയാം

ദുബായ് : യുഎഇയില്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ പുതിയ സാഹചര്യത്തില്‍ യാത്ര ചെയ്യണോയെന്നുളള ആശങ്കയിലാണ് ഒട്ടുമിക്കവരും. അതേസമയം ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പുതിയ യാത്രാ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍. യാത്രചെയ്യുന്നതിന് മുന്‍പ് യാത്രാനിർദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണമെന്ന് യുഎഇയിലെ വിവിധ എയർലൈനുകള്‍ യാത്രാക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. വാക്സിനെടുത്തവരാണെങ്കില്‍ വാക്സിനേഷന്‍ സർട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ കൈയില്‍ കരുതണം. അതല്ലെങ്കില്‍ അല്‍ ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്തിരിക്കണം.  7 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുളള യാത്രകള്‍ക്ക് നവംബർ 29 മുതല്‍ നാഷണല്‍ ക്രൈസിസ് ആന്‍റ് എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യുഎഇ സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുളളവർ എന്നിവർക്ക് മാത്രമാണ് ഇളവുളളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളേക്കുളള മാർഗനിർദ്ദേശങ്ങള്‍

ദില്ലി
1. എയർ സുവിധയില്‍ രജിസ്ട്രർ ചെയ്തിരിക്കണം.
2. പതിനാല് ദിവസത്തെ യാത്രാ വിവരങ്ങള്‍ നല്‍കിയിരിക്കണം
3. എഴുപത്തി രണ്ടു മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം നല്‍കണം

കേരളം
1. വിദേശ സഞ്ചാരികളെയും പരിശോധനയ്ക്ക് വിധേയരാക്കും. കോവിഡ് പോസിറ്റീവായാല്‍ ആശുപത്രിയിലേക്ക് മാറ്റും.
2. ഒമിക്രോണ്‍ അതിരൂക്ഷമായ രാജ്യങ്ങളില്‍ നിന്നും വരുന്നവർ കോവിഡ് പിസിആർ പരിശോധനയില്‍ നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധം.
3. ഏഴു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തണം.
4. യാത്രാക്കാർക്ക് യാത്രാ സൗകര്യമൊരുക്കുന്ന വാഹനത്തില്‍ ഡ്രൈവർ മാത്രമെ പാടുളളൂ. ഫെയ്സ് മാസ്കും ഷീല്‍ഡും നിർബന്ധമാണ്.

മഹാരാഷ്ട്ര
സംസ്ഥാനത്തെത്തുന്ന എല്ലാവർക്കും പിസിആർ പരിശോധനയുണ്ട്. ക്വാറന്‍റീനും നിർബന്ധം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ 15 ദിവസത്തെ യാത്രാ വിവരങ്ങള്‍ നല്‍കണം. മുംബൈ വിമാനത്താവളത്തിലൂടെ കടന്ന് പോകുന്ന യാത്രക്കാർ കോവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണം

കർണാടക
പിസിആർ പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്‍റീനും വേണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവർ ഏഴാം ദിവസം വീണ്ടും പരിശോധന നടത്തണം

മധ്യപ്രദേശ്
അടുത്തസമയത്ത് എടുത്ത പിസിആർ പരിശോധന റിപ്പോർട്ട് ഹാജരാക്കാന്‍ കഴിയാത്താവർ സംസ്ഥാനത്ത് എത്തുന്ന മുറയ്ക്ക് പിസിആർ പരിശോധന നടത്തണം

ഉത്തരാഖണ്ഡ്
എല്ലാ യാത്രാക്കാരും പരിശോധന നടത്തണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പതിനാല് ദിവസത്തെ ക്വാറന്‍റീനുണ്ടാകണം

കർണാടക
എല്ലാ യാത്രാക്കാരും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനാഫലം നെഗറ്റീവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അഞ്ചാം ദിവസം പരിശോധന നടത്തണം. ഏഴ് ദിവസം ക്വാറന്‍റീനുമുണ്ട്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.