ന്യൂഡൽഹി: ബിജെപി എംപിമാർക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാർലമെന്റിലെ ഹാജർ നില, മണ്ഡലത്തിലെ പ്രവർത്തനം എന്നിവ ചൂണ്ടിക്കാണിച്ചാണ് ബിജെപി എംപിമാർക്ക് മോഡി താക്കീത് നൽകിയത്.
സ്വയം വിലയിരുത്തി പ്രവർത്തിക്കാൻ എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മാറുന്നില്ലെങ്കിൽ മാറ്റത്തിന് തയ്യാറെടുത്തുകൊള്ളാനും അദ്ദേഹം എം.പിമാരെ ഓർമിപ്പിച്ചു. അംബേദ്കർ സെന്ററിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി സ്വന്തം പാർട്ടിയിലെ എംപിമാർക്ക് താക്കീത് നൽകിയത്.
പാർലമെന്റിലെ എംപിമാരുടെ ഹാജർ സംബന്ധിച്ച് രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. എല്ലാ എംപിമാരും പാർലമെന്റ് നടപടികളിൽ കൃത്യമായി പങ്കെടുക്കണം. പലതവണ ഇക്കാര്യം അറിയിച്ചുവെന്നും കുട്ടികൾ പോലും ആവർത്തിച്ച് ആവശ്യപ്പെട്ടാൽ അനുസരണ കാണിക്കുമെന്നും മോഡി പറഞ്ഞു. എംപിമാരുടെ മോശം ഹാജർനിലയെ മുൻപും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.