അമേരിക്ക ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സഹകരിച്ച് സാര്‍സ് പോലുള്ള വൈറസുകളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഒരു പ്രൊപ്പോസല്‍ പുറത്തു വന്നുവെന്നും ഇത് കോവിഡ് 19 ന്റെ സൃഷ്ടിക്ക് കാരണമായോ എന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മറുപടി നല്‍കണമെന്നും അലീന പറഞ്ഞു.
ലണ്ടന്‍: ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസ് പിറന്നത് മനുഷ്യ നിര്‍മ്മിതിയിലൂടെയാണെന്നും ആഗോള വ്യാപനത്തിന് കാരണം ചൈനയിലെ വുഹാന്‍ ലബോറട്ടറിയില്‍ നിന്നുള്ള ചോര്‍ച്ചയാണെന്നുമുള്ള വെളിപ്പെടുത്തലുമായി കനേഡിയന്‍ മോളിക്യുലാര്‍ ബയോളജിസ്റ്റ് ഡോ.അലീന ചാന്‍.
ഹൗസ് ഓഫ് കോമണ്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റിയുടെ സെഷനിടെ പാര്‍ലമെന്റ് അംഗങ്ങളോടാണ് ഡോ.അലീന ചാന്‍ ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 'ഫ്യുറിന്‍ ക്ലീവേജ് സൈറ്റ്' എന്ന കോവിഡ് 19 ന്റെ അപൂര്‍വ സവിശേഷതയാണ് പകര്‍ച്ചവ്യാധിക്ക് കാരണമായതെന്നും ഇത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഡോ.അലീന പറയുന്നു.
സ്വാഭാവിക ഉത്ഭവത്തേക്കാള്‍ ലാബില്‍ നിന്നുള്ള ഉത്ഭവത്തിനാണ് സാധ്യത കൂടുതലെന്നും അവര്‍ വ്യക്തമാക്കി. ഹുയാനന്‍ മത്സ്യ മാര്‍ക്കറ്റിലേത് മനുഷ്യര്‍ മൂലമുണ്ടായ രോഗ പകര്‍ച്ചയായിരുന്നെന്നും അവിടെ മൃഗങ്ങളില്‍ നിന്നുള്ള ഉത്ഭവം സൂചിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അലീന ചൂണ്ടിക്കാട്ടി.
ജനറ്റിക് എഞ്ചിനീയറിംഗിലൂടെ കോവിഡ് 19 വൈറസ് വികസിപ്പിച്ചെടുക്കാമെന്നതിനെപ്പറ്റി പല പ്രമുഖ വൈറോളജിസ്റ്റുകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആദ്യത്തെ സാര്‍സ് വൈറസില്‍ പരിണാമം വരുത്തി കോവിഡ് 19 വികസിപ്പിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡോ.അലീന പറഞ്ഞു.
അമേരിക്ക ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സഹകരിച്ച് സാര്‍സ് പോലുള്ള വൈറസുകളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഒരു പ്രൊപ്പോസല്‍ പുറത്തു വന്നുവെന്നും ഇത് കോവിഡ് 19 ന്റെ സൃഷ്ടിക്ക് കാരണമായോ എന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മറുപടി നല്‍കണമെന്നും അലീന പറഞ്ഞു.
ജീന്‍ തെറാപ്പിയിലും സെല്‍ എഞ്ചിനീയറിംഗിലും സ്‌പെഷ്യലൈസ് ചെയ്യുന്ന ഡോ. അലീന 'വൈറല്‍: ദി സേര്‍ച്ച് ഫോര്‍ ദി ഒറിജിന്‍ ഒഫ് കോവിഡ് 19' എന്ന പുസ്തകത്തിന്റെ സഹ രചയിതാവ് കൂടിയാണ്. പുസ്തകത്തിന്റെ മറ്റൊരു രചയിതാവായ ലോഡ് മാറ്റ് റിഡ്ലിയും ഡോ.അലീന ചാനിന്റെ വാദങ്ങളെ ശരിവച്ചു. വൈറസിന്റെ ചോര്‍ച്ച കൈയ്യബദ്ധമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനിയൊരു പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കാനായി കോവിഡിന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.