വിശ്വാസത്തിന്റെ ധീര യോദ്ധാക്കളായ വിശുദ്ധ റൂഫസും സോസിമസും

വിശ്വാസത്തിന്റെ ധീര യോദ്ധാക്കളായ വിശുദ്ധ റൂഫസും സോസിമസും

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 18

ഫിലിപ്പിയാക്കാരായ വിശുദ്ധ റൂഫസും സോസിമസും ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് 107 ല്‍ രക്തസാക്ഷിത്വം വഹിച്ചവരാണ്. അന്തിയോക്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസിനൊപ്പമാണ് അവര്‍ റോമിലെത്തിയത്. ഇഗ്‌നേഷ്യസിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് ഇരുവരെയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് വധിക്കുകയായിരുന്നു.

രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്‌നേഷ്യേസിനൊപ്പം റൂഫസും സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു.

വിശുദ്ധ പോളികാര്‍പ്പിന്റെ അപ്പസ്‌തോലിക ലേഖനങ്ങളും മറ്റ് പുരാതന രേഖകളും പ്രകാരം വിശുദ്ധ ഇഗ്‌നേഷ്യസ് നടത്തിയ അതേ സുവിശേഷ ദൗത്യം റൂഫസും സോസിമസും ഏറ്റെടുക്കുകയും ഏഷ്യാ മൈനറില്‍ ഉടനീളം ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു.

വിശുദ്ധന്‍മാരായ റൂഫസും സോസിമസും അവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പ് തന്നെ പുരാതന്‍ ക്രിസ്തീയ സമൂഹങ്ങള്‍ക്ക് മാതൃകയായിരുന്നു. അതിനാല്‍ അവരെ വിശ്വാസത്തിന്റെ ധീര യോദ്ധാക്കള്‍ എന്ന നിലയ്ക്കാണ് ആദരിച്ചു വരുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫോന്തനെല്ലിലെ ഡിസിറിദരാത്തൂസ്

2. സിലീസിയായിലെ ഔക്‌സെന്‍സിയൂസ്

3. ഫ്രാങ്കിഷ് സേവകനായിരുന്ന ബോഡാജിസില്‍

4. അയര്‍ലന്‍ഡിലെ കില്ലോലാ ബിഷപ്പായിരുന്ന ഫ്‌ളാന്നാന്‍

5. ആഫ്രിക്കക്കാരായ അഡ്യുത്തോര്‍, ക്വാര്‍ത്തൂസ്, വിക്ത്തുരൂസ്, വിക്തോറിനൂസ്, വിക്തോര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26