ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്തേകാന്‍ അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ. ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന മിസൈല്‍ 1000- 2000 കി.മീ ലക്ഷ്യം ഭേദിക്കും. പാകിസ്താന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്യൂക്ലിയാര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് അഗ്‌നി പ്രൈം.
ഒഡീഷയിലെ ബാലസോറിനടുത്തുള്ള എ പി ജെ അബ്ദുള്‍ കലാ ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.അഗ്‌നി പ്രൈം അഥവാ അഗ്‌നി പി, അഗ്‌നി 1, അഗ്‌നി 2 മിസൈലുകളുടെ പിന്‍ഗാമിയാണ്. അഗ്നി 1, അഗ്‌നി 2 എന്നീ മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഘട്ടങ്ങളാണ് അഗ്നി പ്രൈമിന് ഉള്ളത്. മിസൈല്‍ ലോഞ്ച് ചെയ്യാനെടുക്കുന്ന സമയം കുറവാണിതിന്. നേരത്തെ നടത്തിയ പ്രാരംഭ പരീക്ഷണവും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
മിസൈലിന്റെ ഉയര്‍ന്ന കൃത്യത വിമാനവാഹിനിക്കപ്പലുകളെ വരെ ലക്ഷ്യമിടാന്‍ സഹായിക്കും. അഗ്‌നി 3 നേക്കാള്‍ ഭാരം കുറഞ്ഞതും അഗ്‌നി മിസൈലുകളില്‍ ഏറ്റവും ചെറുതുമാണെന്ന സവിശേഷത കൂടിയുണ്ട് അഗ്‌നി പ്രൈമിന്. മികച്ച കൃത്യതയോടെയാണ് പരീക്ഷണ ഘട്ടത്തില്‍ മിസൈല്‍ പ്രവര്‍ത്തിച്ചതെന്നും ഡി.ആര്‍.ഡി.ഒ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.