ഫിലിപ്പിന്‍സില്‍ ഭീകര നാശം വിതച്ച് റായ് ചുഴലിക്കാറ്റ്: 31 മരണം; മൂന്ന് ലക്ഷം പേര്‍ ദുരിതത്തില്‍

 ഫിലിപ്പിന്‍സില്‍ ഭീകര നാശം വിതച്ച് റായ് ചുഴലിക്കാറ്റ്: 31 മരണം; മൂന്ന് ലക്ഷം പേര്‍ ദുരിതത്തില്‍

മനില: ഫിലിപ്പിന്‍സില്‍ ഉഗ്രനാശം വിതച്ച റായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതിനോടകം 31 പേര്‍ മരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഫിലിപ്പിന്‍സ് കണ്ട ഏറ്റവും മാരകമായ ചുഴലിക്കാറ്റാണിതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അര്‍ച്ചിപ്പെലാഗോ മേഖലയിലെ ദക്ഷിണ-മദ്ധ്യ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി. ഈ പ്രദേശത്ത് ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.ഫിലിപ്പിന്‍സിലെ പ്രസിദ്ധ വിനോദ സഞ്ചാര ദ്വീപായ സിയാര്‍ഗൗവിലും റായ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിനാളുകളായിരുന്നു സിയാര്‍ഗൗ ദ്വീപിലുണ്ടായിരുന്നത്. അയല്‍ദ്വീപായ ദിനഗാട്ടില്‍ എല്ലാ കെട്ടിടങ്ങളും പൂര്‍ണമായും നിലം പതിച്ച അവസ്ഥയിലാണ്. കാറ്റില്‍ കടലാസ് പറക്കുന്നതു പോലെ വീടുകളുടെ മേല്‍ക്കൂരകളും മറ്റും പറന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയത്. ദക്ഷിണ ചൈനയിലെ സമുദ്രഭാഗത്താണ് ചുഴലിക്കാറ്റ് രൂപമെടുത്തത്. പിന്നീട് വിയറ്റ്നാമിലേക്ക് പ്രവേശിച്ച് ഫിലിപ്പിന്‍സിലെത്തുകയായിരുന്നു. 18,000 സൈനിക ഉദ്യോഗസ്ഥരും പോലീസും തീരദേശ സേനയും ചേര്‍ന്ന് ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ലോകത്തിലെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പിന്‍സ്. പ്രതിവര്‍ഷം ഇരുപതോളം ചുഴലിക്കാറ്റുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.