ദുബായ്: എക്സ്പോ 2020 യിലേക്കുളള സന്ദർശകരുടെ എണ്ണം 70 ലക്ഷം കടന്നതായി അധികൃതർ. എല്ലാ സന്ദർശകർക്കും സുരക്ഷിതമായി എക്സ്പോ സന്ദർശനത്തിന് അവസരമൊരുക്കുകയെന്നുളളതാണ് ലക്ഷ്യമിട്ടതെന്ന് സംഘാടകർ അറിയിച്ചു.ഡിസംബർ 20 വരെ 7167591 പേർ എക്സ്പോ സന്ദർശിച്ചുവെന്നാണ് കണക്ക്. 31.6 ദശലക്ഷം പേരാണ് വിർച്വലായി എക്സ്പോ കണ്ടത്.
അജ്മാനില്‍ നിന്ന് പുതിയ ബസ് സർവ്വീസുകള്‍
അജ്മാനിലില്‍ നിന്ന് എക്സ്പോ വേദിയിലേക്ക് 5 പുതിയ ബസ് സർവ്വീസുകള്‍ ആരംഭിച്ചതായി അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോർട് അതോറിറ്റി അറിയിച്ചു. അജ്മാന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നായിരിക്കും ബസ് സർവ്വീസ് നടത്തുക. സുഗമമായ യാത്രയ്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയ ബസുകളായിരിക്കും സർവ്വീസ് നടത്തുകയെന്ന് അതോറിറ്റി അറിയിച്ചു.
കോവിഡ് സുരക്ഷ, എക്സ്പോയിലെ പരേഡുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു
എക്സ്പോ 2020 യില്‍ കോവിഡ് സുരക്ഷ മുന്‍നിർത്തി മുന്‍കരുതല്‍ നടപടികള്‍ വർദ്ധിപ്പിച്ചു. പരേഡുകളിലും വിനോദ പരിപാടികളിലും പങ്കെടുക്കുന്നവർക്ക് അടക്കം എല്ലാ രാജ്യങ്ങളിലെ പവലിയനുകളിലെ ജീവനക്കാർക്കും ഓണ്‍സൈറ്റ് സൗജന്യ പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കലാകാരന്മാർ സന്ദർശകരുമായി ഇടപഴകുന്ന വിനോദ പരിപാടികള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരേഡുകളും റോവിംഗ് വിനോദ പരിപാടികള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.