കാറിനുള്ളിലേക്കു കയറാന്‍ ഒരുങ്ങവേ ഡ്രൈവിംഗ് സീറ്റില്‍ ഉഗ്ര വിഷപ്പാമ്പിനെ കണ്ട് ഭയന്ന് യാത്രക്കാരന്‍; സംഭവം ഓസ്‌ട്രേലിയയില്‍

കാറിനുള്ളിലേക്കു കയറാന്‍ ഒരുങ്ങവേ ഡ്രൈവിംഗ് സീറ്റില്‍ ഉഗ്ര വിഷപ്പാമ്പിനെ കണ്ട് ഭയന്ന് യാത്രക്കാരന്‍; സംഭവം ഓസ്‌ട്രേലിയയില്‍

മെല്‍ബണ്‍: കാറിന്റെ ഡോര്‍ തുറക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പ് കിടക്കുന്നതു കണ്ടാലോ? ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സ്വദേശിയായ ഒരു യാത്രികന് കഴിഞ്ഞദിവസം നേരിട്ട അനുഭവം ഉള്‍ക്കിടിലം ഉളവാക്കുന്നതായിരുന്നു.

റോക്ക്ഹാംപ്ടണില്‍ നിന്ന് യാത്ര പുറപ്പെട്ട് ഏറെ ദൂരം പിന്നിട്ട ശേഷം രാത്രി സമയത്ത് ഗ്ലാഡ്സ്റ്റോണിലാണ് കടയില്‍ കയറാനായി വാഹനം നിര്‍ത്തിയത്. കടയില്‍ കയറി തിരികെ കാറിനടുത്തേക്ക് മടങ്ങിപ്പോള്‍ കണ്ടത് ഡ്രൈവിങ് സീറ്റില്‍ കിടക്കുന്ന പാമ്പിനെയാണ്. പരിഭ്രാന്തനായ ഇദ്ദേഹം ഫോണിലൂടെ ഏറ്റവും അടുത്തുള്ള പാമ്പ് പിടിത്തക്കാരന്റെ സഹായം തേടി. ഗ്ലാഡ്‌സ്റ്റോണ്‍ റീജിയണ്‍ സ്‌നേക് ക്യാച്ചേഴ്‌സിലെ അംഗമായ ഡേവിഡ് വോസാണ് കാര്‍ യാത്രികന്റെ സഹായത്തിനെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതെ മണിക്കൂറുകളോളം കാറിനുള്ളില്‍ കഴിഞ്ഞത്.

ഈസ്റ്റേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പെട്ട വിഷപ്പാമ്പുകളില്‍ ഒരിനമാണിത്. ഉഗ്രവിഷത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ളവയാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പുകള്‍. അതിനാല്‍ ഇവയെ പിടികൂടുന്നത് ഏറെ അപകടകരമാണ്. കാറിന്റെ ഡോര്‍ തുറന്നതോടെ പിന്‍സീറ്റിലേക്കും തറയിലേക്കുമായി പാമ്പ് ഇഴഞ്ഞു നീങ്ങി. ഇരുണ്ട നിറമായതിനാല്‍ രാത്രി സമയത്ത് പാമ്പിനെ കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നതായി ഡേവിഡ് വ്യക്തമാക്കി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്. അഞ്ചടി നീളമാണ് പാമ്പിനുണ്ടായിരുന്നത്.

കാറിന്റെ ഡോര്‍ തുറന്നതോടെ പിന്‍ സീറ്റിലേക്കും തറയിലേക്കുമായി പാമ്പ് ഇഴഞ്ഞു നീങ്ങി. ഇരുണ്ട നിറമായതിനാല്‍ രാത്രി സമയത്ത് പാമ്പിനെ കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നതായി ഡേവിഡ് പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്.

യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ പാമ്പ് കാറിനുള്ളില്‍ കയറിയതാകാമെന്നാണ് ഡേവിഡ് പറയുന്നത്. ചെറിയ അനക്കമുണ്ടായാല്‍ പോലും പെട്ടെന്ന് പ്രതികരിക്കുന്നവയാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ പാമ്പുകള്‍. ഇവയുടെ കടിയേറ്റാല്‍ മരണം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.