പാരീസ് കരാറിൽ വീണ്ടും പങ്കുചേരും : ജോ ബൈഡൻ

പാരീസ് കരാറിൽ വീണ്ടും പങ്കുചേരും : ജോ ബൈഡൻ

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ പാരീസ് കാലാവസ്ഥാ വ്യതിയാന കരാറിലേക്ക് തന്റെ രാജ്യം തിരികെ കയറുമെന്നു ജോ ബൈഡൻ  പ്രതിജ്ഞയെടുത്തു.

ദുരന്തകരമായ കാലാവസ്ഥാ വ്യതിയാന ഭീഷണി ഒഴിവാക്കാൻ 2015 ൽ മറ്റ് ലോകശക്തികളുമായി കരാർ രൂപവൽക്കരിക്കാൻ മുന്നിൽ നിന്ന അമേരിക്ക , ബുധനാഴ്ച കരാറിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയതിനാൽ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്നു. ലോകത്തെ ഓരോ രാജ്യവും കാലാവസ്ഥാ വ്യതിയാനത്തിന്റെ നാശത്തിനെതിരെ സ്വയം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ ഈ കരാർ ചൂണ്ടികാണിക്കുന്നു.

എന്നാൽ ഡൊണാൾഡ് ട്രംപ് 2017 ജൂണിൽ മലിനീകരണ നിയന്ത്രണങ്ങൾ സാമ്പത്തിക വികസനത്തിന് ഒരു ഭാരമാണെന്ന് ആരോപിച്ചു കൊണ്ട് ഈ കരാറിൽ നിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഈ അമേരിക്കൻ സമീപനത്തിന് സ്വീകാര്യത ലഭിച്ചില്ല എന്ന് മാത്രമല്ല ഈ വിഷയത്തിൽ അമേരിക്ക കൂടുതൽ ഒറ്റപ്പെട്ടു .

അമേരിക്ക കരാറിൽ ഒപ്പിട്ട സമയത്തു വൈസ് പ്രസിഡണ്ട് ആയിരുന്ന ബൈഡൻ ബുധനാഴ്ച വൈകി ഒരു ട്വീറ്റിൽ പറഞ്ഞു: “ഇന്ന് ട്രംപ് അഡ്മിനിസ്ട്രേഷൻ പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് ഔദ്യോഗികമായി പിന്മാറി . കൃത്യം 77 ദിവസത്തിനുള്ളിൽ ബൈഡൻ അഡ്മിനിസ്ട്രേഷൻ വീണ്ടും പാരീസ് കരാറിൽ ചേരും. ”

ബൈ ബൈ പാരീസ് ഉടമ്പടി ; അമേരിക്ക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.