'ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍': വിശുദ്ധരായ കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ഇന്ന്

 'ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍': വിശുദ്ധരായ കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ഇന്ന്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 28

പൗരസ്ത്യ ശാസ്ത്രജ്ഞന്‍മാരില്‍ നിന്നാണ് ഉണ്ണിയേശുവിന്റെ ജനനം ഹോറോദേസ് രാജാവ് അറിയുന്നത്. അവര്‍ ആ കുഞ്ഞിനെ ആരാധിച്ചു മടങ്ങുമ്പോള്‍ തന്റെ പക്കല്‍ വന്ന് വിവരങ്ങള്‍ അറിയിക്കണമെന്ന് ഹോറോദേസ് അവരോട് നിര്‍ദേശിച്ചു. എന്നാല്‍ സ്വര്‍ഗത്തില്‍ നിന്ന് മറിച്ചൊരു സന്ദേശം ലഭിച്ചതിനാല്‍ മടക്കയാത്രയില്‍ അവര്‍ ഹോറോദേസിനെ സന്ദര്‍ശിച്ചില്ല.

ശാസ്ത്രജ്ഞരെ കാണാതായപ്പോള്‍ കുപിതനായ ഹേറോദേസ് ബേത്‌ലഹേമിലും പരിസരങ്ങളിലുമുള്ള രണ്ടു വയസില്‍ താഴെ പ്രായമുള്ള എല്ലാ ആണ്‍കുട്ടികളെയും വധിച്ചു. അങ്ങനെ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആചരിക്കുകയാണ്.

വിശുദ്ധ അഗസ്റ്റിന്‍ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് ''ജൂദായിലെ ബെത്‌ലഹേമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങള്‍ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദേസിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികളാല്‍ നീ ഏറെ സഹിക്കപ്പെട്ടവളാണ്. എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നല്‍കിയതിനാല്‍ നീ മഹത്വമേറിയവളായിരിക്കുന്നു''.

പരിപൂര്‍ണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വര്‍ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വര്‍ത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുന്‍പേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.

തങ്ങളുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാര്‍ഹമാണ്. പക്ഷേ, പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ ലോകത്ത് നിന്നും കടന്നുപോയി.

അവരുടെ അമ്മയുടെ മടിയില്‍ നിന്നും ഹേറോദേസിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാല്‍ 'ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങള്‍' എന്നവര്‍ വാഴ്ത്തപ്പെടുന്നു. കൊടും ശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാര്‍ജ്ജിച്ച് തിരുസഭയില്‍ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ കാണുന്നത്'

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമായിലെ കാസ്പാര്‍ദെല്‍

2. റോമൂളൂസും കൊനിന്ത്രൂസും

3. അര്‍മേനിയായിലെ സെസാരിയൂസ്

4. നിക്കോമേഡിയന്‍ കന്യകകളായ ഇന്റസ്, ഡോംന, അഗാപ്പെസ്, തെയോഫിലാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.