ദുബായ്: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നുളള വിമാനസർവ്വീസുകള്‍ കൂടി എമിറേറ്റ്സ് നിർത്തിവച്ചു. അംഗോള, ഗിനിയ രാജ്യങ്ങളില്‍ നിന്നുളള സർവ്വീസുകളാണ് ഇന്ന് മുതല്‍ നിർത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുളളവർക്ക് ദുബായിലൂടെയുളള ട്രാന്‍സിറ്റ് യാത്രകള്‍ക്കും അനുമതിയില്ല. അതേസമയം ദുബായില്‍ നിന്നുളള യാത്രകള്‍ക്ക് മാറ്റമില്ല. നേരത്തെ കെനിയ, എതോപ്യ, താന്‍സാനിയ രാജ്യങ്ങളില്‍ നിന്നുളള വിമാനസർവ്വീസുകള്‍ക്കും എമിറേറ്റ്സ് വിലക്കേർപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.