മധ്യകേരളത്തിലും ഹോപ്പ് ഹോംസിന്റെ സേവനങ്ങൾ
ദുബായ് :ദുബായ് കേന്ദ്രമായുള്ള ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പി ബാലചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. മധ്യകേരളത്തിലെ ഹോപ്പിന്റെ സേവനപ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർധന കുടുംബത്തിലെ ക്യാൻസർ ബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കും, പരിചരണത്തിനും വലിയ പിന്തുണ നൽകുന്ന സന്നദ്ധ പ്രസ്ഥാനമാണ് ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ.
തൃശൂർ അമല ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സ തേടുന്ന കുരുന്നുകൾക്കുള്ള 'ബാഗ് ഓഫ് ജോയു'ടെ വിതരണം നടത്തിക്കൊണ്ടാണ് മധ്യകേരളത്തിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഹോപ്പ് തുടക്കം കുറിച്ചത്. 'ബാഗ് ഓഫ് ജോയു'ടെ ആദ്യവിതരണം ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
വടക്കൻ കേരളത്തിലും വിദേശത്തുമായി പ്രവർത്തിച്ചു വരുന്ന ഹോപ്പ് ഹോംസ് പദ്ധതി തൃശൂരിലും യാഥാർഥ്യമാകുന്നതോടെ നിരവധി കുട്ടികൾക്ക് മികച്ച ചികിത്സാ, ചികിത്സതര സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ഹോപ്പ് ചെയർമാൻ കെ കെ ഹാരിസ് കാട്ടകത്ത് അറിയിച്ചു. മലപ്പുറം ജില്ലയിലെ തെക്കൻ പ്രദേശങ്ങൾ, തൃശ്ശൂർ പാലക്കാട് ജില്ലകൾ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാൻസർ ബാധിത കുരുന്നുകൾക്ക് സേവനങ്ങൾ നൽകാനാണ് ഹോപ്പ് ഇവിടെ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ കെ.കെ. ഹാരിസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. അബ്ദുൽ മുജീബ് മദർ ഗോൾഡ് "ബാഗ് ഓഫ് ജോയ്' വീഡിയൊ റിലീസ് ചെയ്തു .
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്റ്റർ ഫാദർ ജൂലിയസ് അറക്കൽ സിഎംഐ, ഡോ. പവൻ മധുസൂദനൻ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ജോർജ് മോർലെ എംജെഎഫ്, ഡോ. സുനു സിറിയക്ക്, അഡ്വ. ഹാഷിം അബൂബക്കർ, ഡോ. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. അസനുൽ ബന്ന സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ചു സിഎൽസി തോളൂർ പാരിഷിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക- നൃത്തസന്ധ്യയും ഉണ്ടായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.