ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയപ്പ്; അതീവ ജാഗ്രത

ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയപ്പ്; അതീവ ജാഗ്രത

മുംബൈ: മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്നാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.

പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവധ പ്രദേശങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അവധിയിലുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരികെ വിളിച്ചത്. ഇവരെ നഗരത്തിലെ വിവധ പ്രദേശങ്ങളില്‍ സുരക്ഷ ചുമതലകളില്‍ വിന്യസിക്കും.

മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്ഗേറ്റ്, കുര്‍ള തുടങ്ങിയ സ്റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ 3000 ത്തോളം ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.