ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2007-ലോ മുമ്പോ ജനിച്ച 15-18നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണ് ജനുവരി മൂന്നു മുതല്‍ വാക്‌സിന്‍ ലഭിക്കുക.
ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ ആപ്പിലൂടെ നാലുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കുട്ടികള്‍ക്ക് ഒറ്റയ്‌ക്കോ അച്ഛനമ്മമാര്‍ക്കൊപ്പമോ രജിസ്ട്രേഷന്റെ ഭാഗമാകാം. തിരിച്ചറിയല്‍ രേഖയായി ആധാറിനു പുറമേ സ്‌കൂള്‍ ഐ.ഡി. കാര്‍ഡും പരിഗണിക്കും. പ്രത്യേക കേന്ദ്രത്തില്‍ വെച്ചാകും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.