ദുബായ്ക്ക് 181 ബില്ല്യണ്‍ ദിർഹത്തിന്‍റെ ബജറ്റ് പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്ക്ക് 181 ബില്ല്യണ്‍ ദിർഹത്തിന്‍റെ ബജറ്റ് പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: എമിറേറ്റിനായി വമ്പന്‍ ബജറ്റ് പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2022-24 വർഷത്തേക്കായി 181 ബില്ല്യണ്‍ ദിർഹത്തിന്‍റെ ബജറ്റിനാണ് ഭരണാധികാരി അംഗീകാരം നല്‍കിയിട്ടുളളത്. 2022 ലേക്ക് 60 ബില്ല്യണ്‍ ദിർഹമാണ് വകയിരുത്തിയിട്ടുളളത്. എമിറേറ്റിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകും ബജറ്റെന്നാണ് വിലയിരുത്തല്‍. പൗരന്മാരുടെ സന്തോഷത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സാമുഹിക സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വിദ്യാഭ്യാസ -സാംസ്കാരിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുമായിരിക്കും പദ്ധതികളുടെ നടത്തിപ്പ്.

ഭവനവായ്പയുടെ മൂല്യം 1 മില്ല്യണ്‍ ദിർഹമായി ഉയർത്തി. 2022 ല്‍ 57.55 ബില്ല്യണ്‍ ദിർഹത്തിന്‍റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത് മുന്‍ വർഷത്തേക്കാളും 10 ശതമാനത്തിന്‍റെ വർദ്ധനവ്. എണ്ണയിതരവരുമാനമാർഗങ്ങളില്‍ നിന്നുളളതാണ് ഇത്. ആകെ വരുമാനത്തിന്‍റെ ആറ് ശതമാനം മാത്രമാണ് എണ്ണയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.