മൂഢബിദ്രി: കോവിഡ് മഹാമാരി അപഹരിച്ച ഒരുവർഷത്തെ ഇടവേളക്കുശേഷം അന്തർ സർവകലാശാല മീറ്റിനായി ട്രാകും ഫീൽഡും വീണ്ടുമുണർന്നു. അഖിലേന്ത്യ അന്തർ സര്‍വകലാശാല പുരുഷ വിഭാഗം അത്ലറ്റിക് മീറ്റിന് ഇന്ന് മൂഢബിദ്രി സ്വരാജ് മൈതാനത്ത് തുടക്കമാകും.
ഒമിക്രോൺ ഭീതി കണക്കിലെടുത്ത് ഇത്തവണ പുരുഷ, വനിത മത്സരങ്ങൾ വെവ്വേറെയാണ് നടത്തുന്നത്. പുരുഷ വിഭാഗം മത്സരങ്ങൾക്ക് മാത്രമാണ് മൂഢബിദ്രി വേദിയാവുന്നത്. വനിത വിഭാഗം ചാമ്പ്യൻഷിപ്പ് ജനുവരി 12 മുതൽ 15 വരെ ഭുവനേശ്വറിൽ നടക്കും.
ആദ്യ ദിവസമായ ഇന്ന് രാവിലെ 10,000 മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണരുക. ഇന്ത്യയിലെ 400 സര്‍വകലാശാലകളില്‍നിന്നുള്ള 2000 കായികതാരങ്ങള്‍ മാറ്റുരക്കും. 23 ഇനങ്ങളിലാണ് മത്സരം.
കേരളത്തിൽനിന്നുള്ള താരങ്ങൾ തിങ്കളാഴ്ച രാവിലെതന്നെ മേള നഗരിയിലെത്തി. കേരളത്തില്‍നിന്ന് കാലിക്കറ്റ് സർവകലാശാലയാണ് കൂടുതല്‍ കായികതാരങ്ങളെ പങ്കെടുപ്പിക്കുന്നത്, 36 പേര്. എം.ജി 31, കണ്ണൂര്‍ 15, കേരള 11 എന്നിങ്ങനെയാണ് മറ്റു സർവകലാശാലകളുടെ പ്രാതിനിധ്യം. കാസർകോട് കേന്ദ്ര സര്‍വകലാശാല, ആരോഗ്യ സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽനിന്നും പ്രതിനിധികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.