ലഡാക്കില്‍ പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പാലം; നിര്‍മ്മാണം നിയന്ത്രണരേഖയ്ക്ക് സമീപം

ലഡാക്കില്‍ പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പാലം; നിര്‍മ്മാണം നിയന്ത്രണരേഖയ്ക്ക് സമീപം

ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി പാലം നിര്‍മ്മിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് സോ നദിക്ക് കുറുകെയാണ് ചൈന പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സിമണാണ് പുറത്തുവിട്ടത്.

പാങ്കോങ് നദിയില്‍ ചൈനയുടെ അധീനതയിലുളള ഭാഗത്താണ് ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ടുളള പാലം നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് വിവരം. മേഖലയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ഇന്ത്യക്കെതിരായി അതിവേഗ സൈനിക നീക്കത്തിന് ഈ പാലം ചൈനയെ സഹായിക്കും.

പാങ്കോങ് സോ നദിയുടെ വടക്ക്,പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മാണം നടക്കുന്നതെന്ന് ഡാമിയന്‍ സിമണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാര്‍ഗം ശക്തിപ്പെടുത്തുകയാണ് ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ പുതുവര്‍ഷദിനത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൈനീസ് മാധ്യമങ്ങളാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗാല്‍വന്‍ താഴ്വരയില്‍ പാതക ഉയര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചൈനയിലെ സര്‍ക്കാര്‍ അധീനതയിലുള്ള പല മാധ്യമങ്ങളിലും പങ്കുവെക്കുന്നുണ്ട്.

ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്വരയില്‍ 2022 ജനുവരി ഒന്നിന് ചൈന പതാക പറത്തിയിരിക്കുന്നുവെന്നാണ് ഗ്ലോബല്‍ ടൈംസ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നാണ് ചൈനീസ് ജനതക്ക് പുതുവല്‍സരാംശസകള്‍ നേരുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പ്രശംസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.