ഭോപ്പാല്‍: മധ്യപ്രദേശില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നാലു വയസുകാരന്‍ വീണിട്ട് 48 മണിക്കൂര്‍ പിന്നിട്ടു. സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം. അബദ്ധവശാല്‍ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുഴല്‍ക്കിണര്‍ വീട്ടുപകരണം ഉപയോഗിച്ച് താത്കാലികമായി മൂടിവെച്ചിരുന്നു. ഇത് മാറ്റി കളിക്കുന്നതിനിടെയാണ് കുട്ടി കിണറില്‍ വീണത്. സംഭവം അറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതിനാണ് സൈന്യത്തിന്റെ സഹായം മധ്യപ്രദേശ് സര്‍ക്കാര്‍ തേടിയത്. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിക്ക് അരികില്‍ എത്താനുള്ള ശ്രമമാണ് തുടരുന്നത്. നിലവില്‍ 60 അടിയോളം കുഴിയെടുത്തിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.