ടെസ്‌ല ഓഹരി വില കുതിച്ചു; ഒരു ദിവസം കൊണ്ട് ഇലോണ്‍ മസ്‌കിന്റെ ആസ്തി വര്‍ധിച്ചത് 2,265,663.45 കോടി രൂപ

ടെസ്‌ല ഓഹരി വില കുതിച്ചു; ഒരു ദിവസം കൊണ്ട് ഇലോണ്‍ മസ്‌കിന്റെ ആസ്തി വര്‍ധിച്ചത് 2,265,663.45 കോടി രൂപ

വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന്റെ ആസ്തി ഒരു ദിവസം കൊണ്ട് 33.8 ബില്യണ്‍ ഡോളര്‍ (223,570.5 കോടി രൂപ) ഉയര്‍ന്ന് 304.2 ബില്യണ്‍ (ഏകദേശേം 2,265,663.45 കോടി രൂപ) ഡോളറായതായി റിപ്പോര്‍ട്ട്. അക്കൗണ്ടിലേക്ക് ഒരു ദിവസം കൊണ്ട് ഒഴുകിയെത്തിയത് 223,570.5 കോടി രൂപയാണ്. ടെസ്‌ല ഓഹരികളുടെ വില കുതിച്ചതോടെയാണ് മസ്‌കിന് വന്‍ നേട്ടമുണ്ടായത്. മസ്‌കിന്റെ ആസ്തിയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്.

304.2 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ ദിവസത്തെ മസ്‌കിന്റെ ആസ്തി. തിങ്കളാഴ്ച്ച ടെസ്‌ല ഓഹരിയുടെ മൂല്യം 13.5 ശതമാനമാണ് ഉയര്‍ന്നത്. 1199.78 ഡോളറാണ് ടെസ്‌ല ഓഹരിയുടെ മൂല്യം. ടെസ്‌ല വാഹനങ്ങളുടെ വില്‍പന വര്‍ധിച്ചത് കമ്പനിക്ക് ഓഹരി വിപണിയില്‍ ഗുണകരമായി. ടെസ്‌ലയില്‍ 18 ശതമാനം ഓഹരികളാണ് മസ്‌കിനുള്ളത്. ഇത് 10 ശതമാനം കുറക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. ഇതുകൂടാതെ ടെസ്‌ലയുടെ കീഴില്‍ വരുന്ന സ്‌പേസ് എക്‌സ് പോലുള്ള കമ്പനികളിലും ഇലോണ്‍ മസ്‌കിന് ഓഹരി പങ്കാളിത്തമുണ്ട്.

ടെസ്‌ല 2021-ല്‍ 936,172 വാഹനങ്ങളാണ് വിതരണം ചെയ്തത്. 2020-ല്‍ ടെസ്ല നടത്തിയ 499,550 വാഹനങ്ങളുടെ വിതരണത്തേക്കാള്‍ 87 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.