സുരക്ഷിത എയര്‍ലൈനുകളുടെ ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എയര്‍ ന്യൂസിലാന്‍ഡ്; എത്തിഹാദ് രണ്ടാമത്

സുരക്ഷിത എയര്‍ലൈനുകളുടെ ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എയര്‍ ന്യൂസിലാന്‍ഡ്; എത്തിഹാദ് രണ്ടാമത്

വാഷിംഗ്ടണ്‍:എയര്‍ലൈന്‍സേഫ്റ്റി ഡോട് കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ വിലയിരുത്തലില്‍ ലോകത്തെ ഏറ്റവും സുരക്ഷിത എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടത് എയര്‍ ന്യൂസിലാന്‍ഡ്. ഏകദേശം 385 എയര്‍ലൈനുകളെ നിരീക്ഷിച്ച്് മികച്ച സുരക്ഷ ഉറപ്പാക്കുന്ന 20 എയര്‍ലൈനുകളുടെ പട്ടികയാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്.എത്തിഹാദ് എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്,സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയാണ് തൊട്ടു പുറകെ.

കൊറോണ വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏവരും സുരക്ഷയുടെ കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തുന്നു. കഴിക്കുന്ന ഭക്ഷണത്തിലും, കുടിക്കുന്ന വെള്ളത്തിലുമെല്ലാം സുരക്ഷിതത്വം നിലനിര്‍ത്താനാണ് ഏവരും ശ്രമിക്കുന്നത്. ഇക്കാര്യങ്ങളും മുന്‍നിര്‍ത്തിയായിരുന്നു എയര്‍ലൈന്‍സേഫ്റ്റി ഡോട് കോമിന്റെ വിശകലനം.

'ലോകത്തിലെ പല മേഖലകളിലും കനത്ത വെല്ലുവിളികളാണ് കൊറോണ സൃഷ്ടിച്ചത്. എന്നാല്‍ എല്ലാ വെല്ലുവിളികളും മറികടന്ന്, കഴിഞ്ഞ 18 മാസമായി യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളില്‍ ഒന്നാം സ്ഥാനമാണ് എയര്‍ ന്യുസിലാന്‍ഡിന് ലഭിച്ചത്' വെബ്സൈറ്റിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജിഫ്രി തോമസ് പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, പൈലറ്റിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എയര്‍ ന്യൂസിലാന്‍ഡിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ക്വാണ്ടാസ് ഈ വര്‍ഷം ഏഴാം സ്ഥാനത്തേ്ക്ക് പിന്തള്ളപ്പെട്ടു. 2018ല്‍ പെര്‍ത്ത് വിമാനത്താവളത്തിലുണ്ടായ ഒരു അപകടത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു. ഇതിനാലാണ് ക്വാണ്ടാസിന് സ്ഥാനം നഷ്ടമായത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 എയര്‍ലൈനുകളുടെ പട്ടിക:

എയര്‍ ന്യൂസിലാന്‍ഡ്,എത്തിഹാദ് എയര്‍വേസ,്ഖത്തര്‍ എയര്‍വേസ,്‌സിംഗപ്പൂര്‍ എയര്‍ലൈന്‍സ്,ടിഎപി എയര്‍ പോര്‍ച്ചുഗല്‍,എസ്എഎസ്,ക്വാണ്ടാസ്, അലാസ്‌ക എയര്‍ലൈന്‍സ്,ഇവിഎ എയര്‍,വിര്‍ജിന്‍ ഓസ്‌ട്രേലിയ/അറ്റ്‌ലാന്റിക്,കാഥേ പസഫിക് എയര്‍വേസ,്ഹവായിയന്‍ എയര്‍ലൈന്‍സ,്അമേരിക്കന്‍ എയര്‍ലൈന്‍സ,്‌ലുഫ്താന്‍സ/സ്വിസ് ഗ്രൂപ്പ്,ഫിന്നയര്‍,എയര്‍ ഫ്രാന്‍സ്/കെഎല്‍എം ഗ്രൂപ്പ്,ബ്രിട്ടീഷ് ഏര്‍വേയ്സ്,ഡെല്‍റ്റ എയര്‍ ലൈന്‍സ,്‌യുണൈറ്റഡ് എയര്‍ലൈന്‍സ്, എമിറേറ്റ്സ്





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.