ധീരജ് വധക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; ഗൂഢാലോചന ആരോപണം അന്വേഷിക്കും

 ധീരജ് വധക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; ഗൂഢാലോചന ആരോപണം അന്വേഷിക്കും

ഇടുക്കി: എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നിഖില്‍ പൈലിയും ജെറിന്‍ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതേസമയം ധീരജ് രാജേന്ദ്രനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായി പ്രതി നിഖില്‍ പൈലിയേയും കൊണ്ട് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.