ദുബായ്: ദുബായ് ജബല്‍ അലി വ്യവസായ മേഖലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് അധികൃതർ. അപകടത്തില്‍ ആർക്കും പരുക്കുകളില്ല. ഇലക്ട്രിക് കേബിളില്‍ നിന്നാണ് തീപടർന്ന് എന്നതാണ് പ്രാഥമിക നിഗമനമെന്ന് ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് പറയുന്നു. രാത്രി പ്രാദേശിക സമയം 9.30 ഓടെ ചെറിയ സ്ഫോടനശബ്ദം കേട്ടുവെന്ന് സമീപവാസികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ജബല്‍ അലി തുറമുഖത്ത് എത്തിയ കപ്പലിലെ കണ്ടയ്നർ ബോർഡിലാണ് തീപിടുത്തമുണ്ടായത്. തക്കസമയത്ത് അഗ്നിശമന സേനാംഗങ്ങളെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.