പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു; അഞ്ചു മരണം, 45 പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു;  അഞ്ചു മരണം, 45 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ മൈനഗുരിയില്‍ ബിക്കാനീര്‍ ഗുവാഹത്തി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു.അഞ്ചു പേര്‍ മരിച്ചതായും 45 പേര്‍ക്ക് പരിക്കു പറ്റിയതായുമാണ് ആദ്യ റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനുള്ള സാധ്യത അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പട്‌നയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. നാല് ബോഗികള്‍ പാളം തെറ്റിയെന്നാണ് വിവരം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പട്‌നയില്‍ നിന്ന് 98 യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നതായി പാറ്റ്‌നയിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ വ്യക്തമാക്കി. 

20 പേര്‍ക്ക് സാരമായി പരിക്കേറ്റതായി റെയില്‍വെ സ്ഥിരീകരിച്ചു.ദൊമോഹനിക്കും ന്യൂ മൈനാഗോരിക്കും ഇടയിലാണ് അപകടം നടന്നത്. ന്യൂ ദൊമോഹനി സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 4.53 ന് പുറപ്പെട്ട ട്രെയിന്‍ അധികം വൈകാതെ അപകടത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.