ഒട്ടാവ: കാനഡയിലെ മഞ്ഞില്‍ തണുത്തുറഞ്ഞ റിഡൗ നദിയില്‍ മുങ്ങിത്താഴുന്ന കാറിന്റെ മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. യുവതി മുങ്ങിപ്പോകാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയായിരുന്നു സെല്‍ഫി ഷൂട്ട്. യുവതിയെ രക്ഷിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോവുകയും ചെയ്തു.
മൂക്കു കുത്തി താഴ്ന്നു തുടങ്ങിയ കാറിന്റെ പിറകുവശത്തെ ഗ്ലാസിലാണ് യുവതി കയറി നില്‍ക്കുന്നത്. തണുത്തുറഞ്ഞ് കിടക്കുന്നതിനാല്‍ കാര്‍ പതിയെ പതിയെയാണ് നദിയിലേക്ക് മുങ്ങിപ്പോയിക്കൊണ്ടിരുന്നത്. പ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരുമെല്ലാം യുവതിയെ രക്ഷിക്കാനായി ഇവിടേക്ക് ഓടി വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയത്താണ് കൂസലെന്യേ യുവതി സെല്‍ഫിയെടുത്ത് രസിക്കുന്നത്.
കാര്‍ ഓടിച്ചുവന്ന ഈ ധൈര്യശാലി വണ്ടി വെള്ളത്തില്‍ വീണപ്പോഴാണ് വിന്‍ഡോ ഗ്ലാസ് വഴി പിന്‍ഭാഗത്ത് കയറി നിന്നത്.രക്ഷാപ്രവര്‍ത്തകര്‍ കയറും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് യുവതിയെ കരയ്ക്ക് എത്തിച്ചു. പ്രദേശവാസിയായ ലിന്‍ഡ ഡഗ്ലസ് ആണ് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കു വച്ചത്. നാട്ടുകാര്‍ കഷ്ടപ്പെട്ടു രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും യുവതി അതീവ സൂക്ഷ്മതയോടെ സെല്‍ഫിയെടുക്കാനുള്ള ശ്രദ്ധയിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
https://twitter.com/K2theBidz/status/1482939006853816322/photo/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.