റഷ്യയുടെ ആക്രമണ ഭീഷണി മുറുകി; ഉക്രെയ്‌നു ധൈര്യം പകരാന്‍ ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം

റഷ്യയുടെ ആക്രമണ ഭീഷണി മുറുകി; ഉക്രെയ്‌നു ധൈര്യം പകരാന്‍ ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം


കീവ്:റഷ്യയുടെ ആക്രമണ ഭീഷണി നേരിടുന്ന ഉക്രെയ്‌നിലെ ഭരണ നേതൃത്വവുമായി പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രാജ്യ തലസ്ഥാനമായ കീവില്‍ എത്തി. പാശ്ചാത്യ അനുകൂല അയല്‍രാജ്യത്തെ ആക്രമിക്കുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പാളിയതിന്റെ അസ്വാസ്ഥ്യത്തിനിടെയാണ് ബ്ലിങ്കന്റെ നിര്‍ണ്ണായക സന്ദര്‍ശനം.

ജനീവയില്‍ ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ വെള്ളിയാഴ്ച നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കീവിലെ ചര്‍ച്ചകള്‍.ഉക്രേനിയയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മഞ്ഞുമൂടിയ ചന്ദ്രപ്രകാശമുള്ള ടാര്‍മാക്കില്‍ സ്വാഗതം ചെയ്തു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച വൈകാതെ നടത്തും.വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ തേടുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുമായുള്ള ചതുര്‍മുഖ ചര്‍ച്ചകള്‍ക്കായി ബ്ലിങ്കെന്‍ തുടര്‍ന്ന് ബെര്‍ലിനിലേക്ക് പോകും. ഉക്രെയ്നെതിരെ റഷ്യ ഏത് ഘട്ടത്തിലും ആക്രമണം നടത്താനിടയുണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു- വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി ജെന്‍ സാക്കി ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു കാരണവശാലും ഉക്രെയ്ന് ആയുധങ്ങള്‍ നല്‍കി തങ്ങള്‍ക്ക് നേരെ യുദ്ധത്തിന് പ്രേരിപ്പിക്കരുതെന്ന്് നയതന്ത്ര കാര്യാലയം വഴി റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ നയതന്ത്രചര്‍ച്ചകളാണ് യാഥാര്‍ത്ഥത്തില്‍ അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ആയുധങ്ങള്‍ നല്‍കുകയല്ല വേണ്ടത്. ആയുധ കൈമാറ്റം പരസ്യമായ യുദ്ധത്തിനുള്ള ആഹ്വാനമാണ്. അമേരിക്ക ഉക്രെയ്ന് നിരവധി ആയുധങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ തീരുമാനം ഉടന്‍ പുന:പരിശോധിക്കണം- റഷ്യ ആവശ്യപ്പെട്ടു.റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്.ഉക്രെയ്‌നെ ആക്രമിക്കുമെന്ന കടുംപിടുത്തവുമായാണ് പുടിന്‍ നില്‍ക്കുന്നത്. ഉക്രെയ്ന്‍ തങ്ങളുടെ ഭൂവിഭാഗം കൈക്കലാക്കിയെന്നാണ് റഷ്യയുടെ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.