5 ജി നെറ്റ് വർക്ക് ആശങ്ക; നിർത്തിവച്ച സർവ്വീസുകള്‍ പുനരാരംഭിക്കാന്‍ എമിറേറ്റ്സ്

5 ജി നെറ്റ് വർക്ക് ആശങ്ക; നിർത്തിവച്ച സർവ്വീസുകള്‍ പുനരാരംഭിക്കാന്‍ എമിറേറ്റ്സ്

ദുബായ്: യുഎസിലെ ചില വിമാനത്താവളങ്ങളില്‍ 5ജി മൊബൈല്‍ നെറ്റ് വർക്ക് സേവനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള ആശങ്കയെ തുടർന്ന് നിർത്തിവച്ച യാത്രാവിമാന സർവ്വീസുകള്‍ എമിറേറ്റ്സ് പുനരാരംഭിക്കും. ചിലയിടങ്ങളിലേക്കുളള യാത്രാ വിമാനസർവ്വീസുകളായിരുന്നു താല്‍ക്കാലികമായി എമിറേറ്റ്സ് നിർത്തിവച്ചത്. 5 ജി നെറ്റ് വർക്ക് നടപ്പിലാക്കുന്നത് വൈകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി 21 മുതല്‍ ഷിക്കാഗോ,ഡാളസ് ഫോർട്ട് വർത്ത്,മിയാമി,നെവാർക്ക്,ഒർലാന്‍റോ,സിയാറ്റില്‍ എന്നിവിടങ്ങളിലേക്കുളള ബോയിംഗ് സർവ്വീസുകള്‍ ആരംഭിക്കും.
ബോസ്റ്റണ്‍,ഹൂസ്റ്റണ്‍, സാന്‍ ഫാന്‍സിസ്കോ, എന്നിവിടങ്ങളിലേക്ക് എ380 സർവ്വീസുകളാണ് തല്ക്കാലം നടത്തുക. അതേസമയം, ന്യൂയോർക്ക് ജെഎഫ്കെ, ലോസ് ഏഞ്ചല്‍സ്, വാഷിംഗ്ടണ്‍ ഡിസി, എന്നിവിടങ്ങളിലേക്കുളള സർവ്വീസുകള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.