ഗെയിമിങ് വ്യവസായത്തില്‍ പുതിയ വെട്ടിപ്പിടിക്കല്‍; ആക്റ്റിവിഷന്‍ ബ്ലിസാര്‍ഡ് മൈക്രോസോഫ്റ്റിലേക്ക്

 ഗെയിമിങ് വ്യവസായത്തില്‍ പുതിയ വെട്ടിപ്പിടിക്കല്‍; ആക്റ്റിവിഷന്‍ ബ്ലിസാര്‍ഡ് മൈക്രോസോഫ്റ്റിലേക്ക്

ന്യൂയോര്‍ക്ക്: ആഗോള ഗെയിമിങ് വ്യവസായത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി മൈക്രോസോഫ്റ്റ്്. കോള്‍ ഓഫ് ഡ്യൂട്ടി സീരീസ് മുതല്‍ കാന്‍ഡി ക്രഷ് സാഗ വരെയുള്ള ഗെയിമുകളുടെ പ്രസാധകരായ ആക്റ്റിവിഷന്‍ ബ്ലിസാര്‍ഡിനെ 68.7 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനാണ് പദ്ധതി.

ടെന്‍സെന്റിനും സോണിക്കും പിന്നാലെ വരുമാനത്തില്‍ മൂന്നാമത്തെ വലിയ ഗെയിമിംഗ് കമ്പനിയാണ് ഇതോടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഗെയിമിങ് വിപണിയില്‍ ഇതിനകം തന്നെ ഭീമാകാരമായിക്കഴിഞ്ഞ കമ്പനി, ഗെയിമുകളുടെ നിര്‍മ്മാണ വിതരണ രംഗങ്ങളില്‍ കുത്തക സ്വാധീനം ഉറപ്പിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.സാങ്കേതിക കുത്തക സംബന്ധിച്ച റെഗുലേറ്റര്‍മാരുടെ സൂക്ഷ്മപരിശോധനയും അംഗീകാരവുമാണ് ഇനിയുള്ള കടമ്പ.യു.എസ് നീതിന്യായ വകുപ്പും ഫെഡറല്‍ ട്രേഡ് കമ്മീഷനും ലയനത്തിന് അംഗീകാരം നല്‍കേണ്ടിയും വരും.

ഗെയിമിങ് വ്യവസായ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു കരുതുന്ന ഈ ഇടപാട് അമേരിക്കയുടെ ആന്റിട്രസ്റ്റ് അധികാരികള്‍ പരിശോധിച്ചേക്കുമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങല്‍ നീക്കമാണിത്. ഈ ഇടപാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ഗെയിമിങ് മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയായ സോണിയുടെ ഓഹരികള്‍ക്ക് ഇടിവു നേരിട്ടു. ആക്ടിവിഷനെ ഏറ്റെടുക്കാനായാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് കമ്പനി മൈക്രോസോഫ്റ്റ് ആയേക്കുമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.