ലണ്ടന്‍: അമേരിക്കയിലെ ടെക്സാസില്‍ സിനഗോഗിലെ പുരോഹിതനെയും മറ്റ് മൂന്നു ജൂത മത വിശ്വാസികളെയും ബന്ദിയാക്കിയ സംഭവത്തില്‍ രണ്ടു യുവാക്കള്‍ ബ്രിട്ടണില്‍ അറസ്റ്റിലായി. ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലുമായി താമസിച്ചിരുന്നവരെയാണ് പോലീസ് പിടികൂടിയത്.ഇരുവരും ഇസ്‌ളാം വിശ്വാസികളാണെന്നാണു സൂചന.
ബ്രിട്ടീഷ് പൗരനായ അക്രം ആണ് ജൂത വിശ്വാസികളെ ബന്ദികളാക്കിയത്. ഭീകരബന്ധം സംശയിക്കപ്പെടുന്ന ഇയാളെ ടെക്സാസിലെ ഭീകരവിരുദ്ധ സേന വെടിവെച്ച് കൊല്ലുകയായിരുന്നു.ഇസ്ലാമിക ഭീകരന്റെ ആവശ്യം അല്‍ഖ്വയ്ദാ ഭീകര ബന്ധമുള്ള ന്യൂറോ സയന്റിസ്റ്റ് ആഫിയാ സിദ്ദിഖിയെ അമേരിക്ക ജയില്‍ മോചിതയാക്കണമെന്നതായിരുന്നു.
പാകിസ്താന്‍ സ്വദേശിനിയും അല്‍ഖ്വയ്ദാ ഭീകര പ്രവര്‍ത്തകയുമായ ആഫിയാ സിദ്ദിഖി സംഭവത്തെ തുടര്‍ന്ന് താന്‍ ഒരിക്കലും ബന്ദിയാക്കല്‍ വിഷയത്തില്‍ അനുകൂലമല്ലെന്ന് പ്രസ്താവന ഇറക്കിയിരുന്നു. സംഭവത്തില്‍ അമേരിക്ക പാകിസ്താനെതിരെ പ്രസ്താവന നടത്തിയിരുന്നു.ഇതിനിടെ താന്‍ 'ബോഡി ബാഗില്‍ അടക്കം ചെയ്തു നാട്ടിലേക്കു മടങ്ങും' എന്ന സന്ദേശമാണ് അക്രം അവസാനമായി വീട്ടുകാര്‍ക്കു നല്‍കിയതെന്ന് അയാളുടെ സഹോദരന്‍ ബ്രിട്ടനില്‍ വെളിപ്പെടുത്തി.
അതേസമയം, അക്രം മാനസിക പ്രശ്‌നങ്ങളാലാകാം ബന്ദി നാടകത്തിനു മുതിര്‍ന്നതെന്ന സഹോദരന്റെ നിഗമനം പൊളിയുകയാണ് കൂടുതല്‍ പേര്‍ കസ്റ്റഡിയിലായതോടെ.സംഭവത്തെത്തുടര്‍ന്ന് ബ്രിട്ടനില്‍ പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നവരുടെ എണ്ണം നാലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.