ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപകരാകാം !

ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപകരാകാം !

ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപക തസ്തികകളില്‍ അവസരം. 136 സ്‌കൂളുകളിലായിട്ടാണ് ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒഴിവുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ : ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പരിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ടെസ്റ്റ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ്.

ഫെബ്രുവരി 19, 20 തീയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 385 രൂപയാണ് പ്രവേശന ഫീസ്. യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് https://www.awesindia.com/ സന്ദര്‍ശിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.